ന​മ്മു​ടെ വീ​ട്: ഗോ​ക്ക​ട​വി​ൽ അ​ഞ്ചുവീ​ടു​ക​ളു​ടെ താ​ക്കോ​ൽ​വി​ത​ര​ണം നാ​ളെ
Saturday, June 14, 2025 1:08 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ന​മ്മു​ടെ വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗോ​ക്ക​ട​വി​ൽ പ​ണി പൂ​ർ​ത്തി​യാ​യ അ​ഞ്ചുവീ​ടു​ക​ളു​ടെ താ​ക്കോ​ൽ​വി​ത​ര​ണം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് ചി​റ്റാ​രി​ക്കാ​ലി​ൽ തു​റ​മു​ഖ - പു​രാ​വ​സ്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കും.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വീ​ടു​ക​ളു​ടെ ആ​ശീ​ർ​വാ​ദ ക​ർ​മം നി​ർ​വ​ഹി​ക്കും. ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ക​മ്പ​നി ചെ​യ​ർ​മാ​നും ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ണി മേ​ൽ​വ​ട്ടം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും.

സാ​ജ​ൻ മ​ലേ​പ്പ​റ​മ്പി​ൽ ന​ല്കി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് പ​ണി​യു​ന്ന ഒ​ൻ​പ​ത് വീ​ടു​ക​ളി​ൽ ആ​ദ്യ​ത്തെ അ​ഞ്ചെ​ണ്ണ​മാ​ണ് കൈ​മാ​റു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 10 സെ​ന്‍റ് വീ​തം സ്ഥ​ല​ത്താ​ണ് ഓ​രോ വീ​ടും നി​ർ​മി​ച്ച​ത്. 1000 രൂ​പ വീ​തം വ്യ​ക്തി​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ചാ​ണ് ന​മ്മു​ടെ വീ​ട് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ നേ​ര​ത്തേ കൈ​മാ​റി​യി​രു​ന്നു. ഗോ​ക്ക​ട​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന നാ​ല് വീ​ടു​ക​ളു​ടെ പ​ണി അ​ടു​ത്ത മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റാ​ൻ സാ​ധി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബ​യോ മൗ​ണ്ട​ൻ എം​ഡി ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ പു​തു​ശേ​രി, ജോ​യി തോ​മ​സ് ഇ​ല​ഞ്ഞി​മ​റ്റം, ഓ​സ്റ്റി​ൻ എ​ള​മ്പാ​ശേ​രി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.