വി​ജ​യോ​ത്സ​വം ന​ട​ത്തി
Saturday, June 14, 2025 1:08 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ് വി​ജ​യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​തേ​ഷ് ക​മ്പ​ല്ലൂ​ർ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സ​ന്തോ​ഷ് പീ​റ്റ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സു​കു​ട്ടി, അ​സി.​മാ​നേ​ജ​ർ ഫാ. ​ജെ​റി​ൻ കു​ഴി​പ​റ​മ്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​ത്ര​ക്കു​ഴി, ഡെ​ന റോ​സ് ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ര​ങ്ങേ​റി.

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ജ​യോ​ത്സ​വം ഗ്രാ​ൻ​ഡി​യോ​സ് ടു​കെ25 പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തേ​ജ​സ് ഷി​ന്‍റോ, വി.​ബി. ബാ​ല​ച​ന്ദ്ര​ൻ, സെ​ന്‍റ് ജോ​ൺ​സ് പ​ള​ളി അ​സി.​വി​കാ​രി ഫാ. ​അ​മ​ൽ ചെ​മ്പ​ക​ശേ​രി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, മു​ഖ്യാ​ധ്യാ​പി​ക പി.​സി. സോ​ഫി, എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എം.​വി. ഗീ​ത​മ്മ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​യ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ൾ​ക്കും മ​റ്റു വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി ആ​ദ​രി​ച്ചു.