ഓ​വു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി വേ​ണം: വൈ​എം​സി​എ
Tuesday, June 17, 2025 1:19 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ഓ​വു​ചാ​ലു​ക​ള്‍ വൃ​ത്തി​യാ​ക്കാ​തി​രു​ന്ന​തു​മൂ​ലം മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര​പ്ര​ദേ​ശ​ത്ത് റോ​ഡി​ല്‍ വ്യാ​പ​ക​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​തെ​ളി​ക്കു​മെ​ന്നും ഓ​വു​ചാ​ലു​ക​ള്‍ വൃ​ത്തി​യാ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് വൈ​എം​സി​എ ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ള​രി​ക്കു​ണ്ട്- ഭീ​മ​ന​ടി റോ​ഡി​ലും കൊ​ന്ന​ക്കാ​ട് റോ​ഡി​ലും ക​ല്ലം​ചി​റ-​ബ​ളാ​ല്‍ റോ​ഡി​ലും യാ​ത്ര ചെ​യ്യു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ.​സാ​ലു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി, സി​ബി വാ​ഴ​ക്കാ​ല, സ​ജി ക​ല്ലേ​ത്താ​നം, ജ​യിം​സ് പൂ​വ​ത്തും​മൂ​ട്ടി​ല്‍, മേ​ഴ്സി​ക്കു​ട്ടി വി​ല​ങ്ങ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ജി പൊ​യ്ക​യി​ല്‍ സ്വാ​ഗ​ത​വും വി.​ജെ. സാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ള്‍: സാ​ജു വി​ല​ങ്ങ​യി​ല്‍ (പ്ര​സി​ഡ​ന്‍റ്), ജോ​ബോ​യ് വാ​ഴ​യി​ല്‍(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി പൊ​യ്ക​യി​ല്‍ (സെ​ക്ര​ട്ട​റി), ജി​ബോ​യ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജ​യിം​സ് പൂ​വ​ത്തും​മൂ​ട്ടി​ല്‍ (ട്ര​ഷ​റ​ര്‍), മേ​ഴ്സി​ക്കു​ട്ടി വി​ല​ങ്ങ​യി​ല്‍ (വ​നി​താ​ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍), ബാ​ബു ക​ല്ല​റ​ക്ക​ല്‍ (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍).