ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നടത്തി
Saturday, June 14, 2025 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്:​ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ല്‍ ജി​ല്ലാ എ​സ്പി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി. ​ത​മ്പാ​ന്‍ നി​ര്‍​വ​ഹി​ച്ചു. അ​ഡ്മി​നി​സ‌്‌​ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ര്‍ ഡോ.​പി.​ബി. ആ​ദി​ത്യ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ക്ലാ​സ് എ​ടു​ത്തു.

പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വി. പ​വി​ത്ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ ബോ​ര്‍​ഡ് ന​ല്‍​കി​യ ഷു​ഗ​ര്‍ ബോ​ര്‍​ഡ് മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല ഏ​റ്റു​വാ​ങ്ങി. പി. ​ഫാ​ത്തി​മ, എം. ​ശ്രീ​നി​വാ​സ​ന്‍, സ​ന്ധ്യാ​റാ​ണി, മ​നു​പ്ര​സാ​ദ്, സു​മേ​ഷ്, രാ​ഹു​ല്‍, റൂ​ബി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. ജോ​ഷി​മോ​ന്‍ സ്വാ​ഗ​ത​വും എ.​കെ. ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.