റി​ട്ട.​ഡി​ഡി​ഇ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Friday, June 13, 2025 10:15 PM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഴി​ഞ്ഞ​മാ​സം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ (ഡി​ഡി​ഇ) മ​ഞ്ചേ​ശ്വ​രം വാ​മ​ഞ്ചൂ​ര്‍ സ്വ​ദേ​ശി വി.​ദി​നേ​ശ (56) എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് പ​നി​ബാ​ധി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ഡോ​ക്ട​റെ കാ​ണി​ച്ചി​രു​ന്നു.

അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നാ​ല്‍ ബു​ധ​നാ​ഴ്ച കു​മ്പ​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ത്ര​ത​ട​സം നേ​രി​ട്ട​തി​നാ​ല്‍ മം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​തി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് ഗ​വ. ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍​നി​ന്നു അ​ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി 1996 ഡി​സം​ബ​ര്‍ 31നു ​കു​ഞ്ച​ത്തൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യാ​ണ് സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് ഫി​സി​ക്‌​സ് റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍ ആ​യും പാ​ഠ​പു​സ്ത​ക​ര​ച​ന​യി​ല്‍ ക​ന്ന​ഡ പ​രി​ഭാ​ഷ​ക​നാ​യും സേ​വ​നം ചെ​യ്തു.

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ഡി​ഡി​ഇ റാ​ങ്കി​ല്‍ സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​റാ​യി​രി​ക്കെ മേ​യ് 31നു ​സ​ര്‍​വീ​സി​ല്‍​നി​ന്ന് വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.

കെ​എ​സ്ടി​എ മു​ന്‍ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റാ​ണ്. നി​ല​വി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റാ​ണ്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ 10.30 വ​രെ വാ​മ​ഞ്ചൂ​ര്‍ ഗ​വ. സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം 11ഓ​ടെ അം​ഗ​ഡി​പ​ദ​വി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കും.

ഭാ​ര്യ: കെ.​ശ്രീ​ലേ​ഖ. മ​ക്ക​ള്‍: ശ്രീ​ഷ്മ, ദേ​വ​പ്രി​യ (ഇ​രു​വ​രും കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍), അ​ഭി​രാം (ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി, ക​ട​മ്പാ​ര്‍ ഹൈ​സ്‌​കൂ​ള്‍). പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ശീ​ലാ​വ​തി, അ​ഹ​ല്യ.