വ​നം വ​കു​പ്പ് ക​ർ​ണാ​ട​ക​യെ മാ​തൃ​ക​യാ​ക്ക​ണം:​ കർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സ​മി​തി
Monday, June 16, 2025 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ന​ത്തി​ൽ നി​ന്നു 185 കാ​ട്ടാ​ന​ക​ളെ പി​ടി​കൂ​ടി ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ക​ർ​ണാ​ട​ക വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം കേ​ര​ള വ​നം വ​കു​പ്പി​ൻ​ന്‍റെ ക​ണ്ണു തു​റ​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യഗ്ര​ഹ സ​മി​തി അ​ഭി​പ്രാ​യ​പെ​ട്ടു. 1972ലെ ​വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ വ​ന​ത്തി​നു​ള്ളി​ലെ വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ഇ​തു​പോ​ലു​ള്ള ന​ട​പ​ടി​ക​ൾ​ക്കു് വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ആ​പ്പി​ൾ കൃ​ഷി ന​ശി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന കു​ര​ങ്ങു​ക​ളെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ കൊ​ന്നു ക​ള​യാ​ൻ ക​ഴി​ഞ്ഞ​തും 1972-ലെ ​വ​ന നി​യ​മം അ​ത​നു​വ​ദി​ക്കു​ന്ന​തു​കൊ​ണ്ട​ല്ലെ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. 1972ലെ ​വ​ന​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ ക​ർ​ണാ​ട​ക, ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ളു​ടെ മാ​തൃ​ക സ്വീ​ക​രി​ക്കു​ക​യും വേ​ണം.

ഓ​ഗ​സ്റ്റ് 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ലാ ത​ല യോ​ഗ​ങ്ങ​ൾ പു​രോ​ഗ​മി​ക്ക​യാ​ണ്. ഇ​തി​നോ​ട​കം കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യോ​ഗം ന​ട​ന്നു.

സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ഗോ​ത്ര​സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളെ​യും വി​വി​ധ സി​വി​ൽ സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യു​മാ​ണ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ മു​ണ്ട​ക്ക​യ​ത്തു​വ​ച്ചും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പെ​രു​മ്പാ​വൂ​ർ വ​ച്ചും വി​പു​ല​മാ​യ ക​ൺ​വ​ൻ​ഷ​നു​ക​ൾ ന​ട​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ കോ​ട്ട​യം എ​റ​ണാ​കു​ളം യോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 20നു ​വ​യ​നാ​ട്ടി​ലും 29നു ​കാ​സ​ർ​ഗോ​ഡും ജി​ല്ലാ ത​ല​യോ​ഗ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ലെ യോ​ഗ​ങ്ങ​ളു​ടെ തി​യ​തി നി​ശ്ച​യി​ക്കാ​നു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​സ​മി​തി യോ​ഗ​ത്തി​ൽ ബേ​ബി ചെ​മ്പ​ര​ത്തി, ജി​മ്മി ഇ​ട​പ്പാ​ടി, ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, ഷോ​ബി ജോ​സ​ഫ്, പി.​സി. ര​ഘു​നാ​ഥ​ൻ, ജോ​സ് വ​ട​ക്കേ​പ​റ​മ്പി​ൽ, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, പി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.