സാ​കു​റ സ​യ​ന്‍​സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​ം:‍ അ​ള​ക​ന​ന്ദ ജ​പ്പാ​നി​ലേ​ക്ക്
Friday, June 13, 2025 2:16 AM IST
പെ​രി​യ: സാ​കു​റ സ​യ​ന്‍​സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ള​ക​ന​ന്ദ ജ​പ്പാ​നി​ലേ​ക്ക്.

ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ഹൈ​ദ​രാ​ബാ​ദ് മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കേ​ര​ളം, ക​ര്‍​ണാ​ട​ക, ഗോ​വ, ആ​ന്ധ്ര​പ്ര​ദേ​ശ്, ല​ക്ഷ​ദ്വീ​പ്, ആ​ന്‍​ഡ​മാ​ന്‍, ല​ക്ഷ​ദ്വീ​പ് എ​ന്നി സ്ഥ​ല​ങ്ങ​ളി​ലെ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​ണ് ഈ ​പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

ഇ​ന്നു മു​ത​ല്‍ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ജ​പ്പാ​നി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളും ശാ​സ്ത്ര മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. ഇ​ന്ത്യ​യി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ്ര​തി​ഭാ​സ​മ്പ​ന്ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റും ന​വോ​ദ​യ​വി​ദ്യാ​ല​യ​ങ്ങ​ളു​മാ​ണ് ചെ​ല​വു​ക​ള്‍ വ​ഹി​ക്കു​ന്ന​ത്. പ​ട​ന്ന​ക്കാ​ട് കെ​എ​സ്ഇ​ബി സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ.​വി. വി​നോ​ദ്കു​മാ​റി​ന്‍റെ​യും ഹൊ​സ്ദു​ര്‍​ഗ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് പി.​സീ​മ​യു​ടെ​യും മ​ക​ളാ​ണ്.