ന​ഗ​ര​ത്തി​ൽ മൂ​ന്ന് ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
Sunday, June 15, 2025 7:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ മൂ​ന്ന് ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. പ​ഴ​യ മെ​ട്രോ പാ​ല​സ് ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​നി​ന്ന് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ലെ ശ്രീ​ല​ക്ഷ്മി ഗോ​ൾ​ഡ് ക​വ​റിം​ഗി​ലും സ​മീ​പ​ത്തെ ഇ​ല​ക്ട്രോ​ണി​ക്സ്, ബേ​ക്ക​റി ക​ട​ക​ളി​ലു​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം പൂ​ശി​യ ഏ​താ​നും ആ​ഭ​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ​നി​ന്ന് മൂ​ന്ന് മി​ക്സി​ക​ളും ബേ​ക്ക​റി​യി​ൽ നി​ന്ന് 3000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. മൂ​ന്നി​ട​ത്തും ഷ​ട്ട​റി​ന്‍റെ പൂ​ട്ട് മു​റി​ച്ചു​മാ​റ്റി​യാ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്തു ക​ട​ന്ന​ത്. എ​സ്ഐ ടി. ​അ​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​രം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​വു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ട്ടു.