പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു
Monday, June 16, 2025 1:14 AM IST
തൃ​ക്ക​രി​പ്പൂ​ർ: ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ച്ചി​ലോ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ക്കു​ന്നം-​ത​ളി​ച്ചാ​ലം പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന യ​ന്ത്ര​വ​ത്കൃ​ത നെ​ൽ​ക്കൃ​ഷി​യു​ടെ ഞാ​റു​ന​ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കൃ​ഷി​വ​കു​പ്പി​ന്‍റെ​യും നീ​ലേ​ശ്വ​രം കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ആ​റേ​ക്ക​റി​ല​ധി​കം ത​രി​ശു​പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്. പി​ലി​ക്കോ​ട്ടെ ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച മ​ട്ട​ത്രി​വേ​ണി, ജ്യോ​തി വി​ത്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​എം. ബാ​ബു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഹാ​ഷിം കാ​രോ​ളം, അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ.​വി. ഭാ​ർ​ഗ​വി, എ.​കെ. സു​ജ, സെ​ക്ര​ട്ട​റി ടി.​വി. ഹ​രീ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ര​ജീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.