കാസര്‍ഗോഡ്: വേതന പാക്കേജ് പരിഷ്കരിക്കാതെ റേഷന്‍ കട നവീകരണം, ഇ-പോസ് ത്രാസുമായി ബന്ധിപ്പിക്കല്‍, മണ്ണെണ്ണവിതരണം ഉള്‍പ്പടെയുള്ള ഒരു കാര്യത്തിലും സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ ആവശ്യമുന്നയിച്ച് സമരം നടത്തുന്നു.
ഈ വര്‍ഷം ജനുവരി 27ന് അനിശ്ചിതകാല കടയടപ്പ് സമരപരിപാടിയുടെ ഒത്തുതീര്‍പ്പ് നടത്തിയെങ്കിലും ആറുമാസം കഴിഞ്ഞിട്ടും വേതനപക്കേജ് പരിഷ്കരണം നടത്തിയില്ല. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ച് റേഷന്‍ വ്യാപാരികളെ വഞ്ചിക്കുകയാണെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍ഗോഡ് എകെആര്‍ആര്‍ഡിഎ ഭവനില്‍ നടന്ന ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ശങ്കര്‍ ബാളിഗെ അധ്യക്ഷതവഹിച്ചു.
കെ. ശശിധരന്, ടി. മുഹമ്മദാലി, പി.കെ. അബ്ദുള്‍ റഹ്മാന്, കെ. നടരാജന്, സതീശന് ഇടവേലി, ഇ.കെ. അബ്ദുള്ള, പി.ബി. അബൂബക്കര്‍, സുരേഷന്‍ മേലങ്കോട്, എം.വി. മനോജ്, സജീവ് പാത്തിക്കര, കെ.ബാലകൃഷ്ണന്, ജെ.എച്ച്. ഇബ്രാഹിം, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് മങ്കയം, കെ.എന്‍. ഹരിദാസ്, കെ. മണികണ്ഠന്, ചരണ്‍ ബന്തിയോട്, പ്രദീപ് മാടക്കല്‍, വിജയന് നായര്‍, കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സതീശന് ഇടവേലി (പ്രസിഡന്റ്), കെ. ശശിധരന് (ജനറല്‍ സെക്രട്ടറി), പി.ലോഹിതാക്ഷന് (ട്രഷറര്‍).