ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Thursday, June 12, 2025 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: റി​ട്ട.​എ​സ്‌​ഐ എ. ​ഷാ​ജ​ഹാ​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്റ്റ് ടീം ​ദേ​ശീ​യ ക​മ്മി​റ്റി​യും സ്‌​കൂ​ള്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പും ചേ​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ല്‍ സ്വീ​ര​ണം ന​ല്‍​കി.

കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്ന് എ​സ്‌​ഐ ആ​യി വി​ര​മി​ച്ച ഷാ​ജ​ഹാ​ന്‍ 14 ജി​ല്ല​ക​ളി​ല്‍ കൂ​ടി 2025 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ വ​ഴി സ​ഞ്ച​രി​ച്ച് സ്‌​കൂ​ള്‍, പൊ​തു​ക​വ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി പ​തി​നൊ​ന്നാം ദി​വ​സം കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യ​ത്.

സ്വീ​ക​ര​ണ ച​ട​ങ്ങ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ എ​സ്‌​ഐ കെ. ​രാ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക ഉ​ഷ, ഡോ.​സി.​ടി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ശ്വ​തി രാ​ജേ​ഷ്, സു​ധീ​ഷ്, അ​ജ​യ​ന്‍, അ​ധ്യാ​പ​ക​രാ​യ സി.​കെ. മ​ദ​ന​ന്‍, അ​ബ്ദു​ള്‍ റ​ഹീം, ആ​ന്‍​സി കെ. ​മാ​ത്യു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ സു​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ തു​രു​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.