ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Friday, June 13, 2025 2:16 AM IST
ചി​റ്റാ​രി​ക്കാ​ൽ: മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് ഈ​സ്റ്റ്‌ എ​ളേ​രി​ക്ക് പ​ഞ്ചാ​യ​ത്ത്‌ അ​സോ​സി​യേ​ഷ​ൻ പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ 105.11 ശ​ത​മാ​ന​വും, നി​കു​തി പി​രി​വി​ൽ 100ശ​ത​മാ​ന​വും നേ​ട്ടം കൈ​വ​രി​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. റോ​ഡ് വി​ക​സ​ന​മ​ട​ക്കം അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ണ് ന​ട​ത്തി​യ​ത്. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ പു​ര​സ്‌​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് മു​ത്തോ​ലി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.