ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Tuesday, June 17, 2025 1:19 AM IST
പ​ര​പ്പ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം. ​മ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

30 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​വി​ധ ത​രം വീ​ൽ​ചെ​യ​റു​ക​ൾ, തെ​റാ​പ്പി മാ​റ്റു​ക​ൾ, തെ​റാ​പ്പി ബോ​ൾ, ലെ​ഗ് ഗെ​യ്റ്റ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ മൂ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ൻ, സു​ഹാ​സ്, റ​ഹ്മ​ത്ത്, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.