മീ​ന​ഞ്ചേ​രി-​വാ​യി​ക്കാ​നം സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 16, 2025 1:14 AM IST
പാ​ലാ​വ​യ​ൽ: വ​നം വ​കു​പ്പ് കാ​സ​ർ​ഗോ​ഡ് ഡി​വി​ഷ​ൻ ന​ബാ​ർ​ഡ് ട്രാ​ഞ്ച് 29 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മീ​ന​ഞ്ചേ​രി മു​ത​ൽ വാ​യി​ക്കാ​നം വ​രെ മൂ​ന്നു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ച സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കു​ട്ട​ക്കു​ഴി ഉ​ന്ന​തി​യി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ 5,6,7 വാ​ർ​ഡു​ക​ളി​ൽ ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​ക്കു സ​മീ​പം കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളോ​ടു ചേ​ർ​ന്നാ​ണ് സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്.

തൂ​ക്കു​വേ​ലി​യു​ടെ ​പ്ര​വ​ർ​ത്ത​ന​വും സം​ര​ക്ഷ​ണ​വും ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​മെ​ന്നും സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഹോ​ണ​റേ​റി​യം കൊ​ടു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ന​ബാ​ർ​ഡ് ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ​ഹോ​ണ​റേ​റി​യം ന​ല്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​ഷ്റ​ഫ്, കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.