ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, June 17, 2025 10:03 PM IST
കാ​സ​ർ​ഗോ​ഡ്: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ഡ്ലു ഗം​ഗൈ റോ​ഡി​ലെ ഗ​ണേ​ഷ് നാ​യി​ക്കി​ന്‍റെ ഭാ​ര്യ ഭ​വാ​നി (65)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് തോ​ട്ട​രി​കി​ലെ വ​ള്ളി​പ്പ​ട​ർ​പ്പി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 11 ഓ​ടെ ക​മു​കി​ൻ​തോ​ട്ട​ത്തി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഭ​വാ​നി തോ​ട്ടി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ന​വീ​ൻ കു​മാ​ർ, ന​യ​ന. മ​രു​മ​ക്ക​ൾ: അ​ഷ്മി​ത, ശി​വ​റാം.