ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Wednesday, June 18, 2025 1:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എം​എ) വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​ർ​ക്കിം​ഗ് പ്ര​ശ്ന​വും മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​നും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ക​ഴി​യാ​ത്ത നി​ല​യാ​ണെ​ന്നും ക​ട​ക​ൾ​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ടു​ന്ന ഇ​ട​പാ​ടു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ്മ​ദ് ഷെ​രീ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം മ​ര​ണ​പ്പെ​ട്ട വ്യാ​പാ​രി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം കൈ​മാ​റി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളാ​യി​രു​ന്ന പാ​ണ്ഡു​രം​ഗ പൈ, ​കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ശ്യാ​മ​ള, കൃ​ഷ്ണ​ൻ മ​മ്മീ​സ്, പി.​വി. ഗു​രു​ദാ​സ് എ​ന്നി​വ​ർ​ക്കും യോ​ഗം അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു.

കെ​എം​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​മാ​ര​ൻ, സെ​ക്ര​ട്ട​റി പി.​വി. അ​നി​ൽ, ട്ര​ഷ​റ​ർ ഹാ​സി​ഫ് മെ​ട്രോ, ഗി​രീ​ഷ് നാ​യ​ക്, കെ.​ജെ. സ​ണ്ണി, മാ​ഹി​ൻ കോ​ളി​ക്ക​ര, ഹം​സ പാ​ല​ക്കി, സി. ​യൂ​സ​ഫ് ഹാ​ജി, ഷെ​രീ​ക് ക​മ്മാ​ടം, ശോ​ഭ​ന ബാ​ല​കൃ​ഷ്ണ​ൻ, ഷീ​ജ മോ​ഹ​ന​ൻ, എ​ച്ച്.​ഇ. സ​ലാം, എ. ​ബാ​ബു​രാ​ജ്, നി​ത്യാ​ന​ന്ദ നാ​യ​ക്, സ​മീ​ർ ഡി​സൈ​ൻ, ഷെ​രീ​ഫ് ഫ്രെ​യിം, ഷ​റ​ഫു​ദ്ദീ​ൻ, ഫൈ​സ​ൽ സൂ​പ്പ​ർ, പി. ​മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.