നർക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ താമസിപ്പിച്ച പറമ്പ ഗവ. എൽപി സ്കൂൾ, കോട്ടമല എംജിഎം യുപി സ്കൂളിലെയും ക്യാമ്പുകൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, മെംബർമാരായ കെ.കെ. തങ്കച്ചൻ, എം.വി. ലിജിന, എൻ.കെ. പ്രമോദ്, സി.പി. സുരേശൻ, ജോയി ജോസഫ്, എ.വി. ഭാസ്കരൻ, പി.ടി. ജോസഫ്, ജനാർദനൻ കൈനിയിൽ, സി.പി. സഹദേവൻ, കെ.സി. രാമചന്ദ്രൻ, രാജേഷ് തമ്പാൻ, ജോബിൻ പറമ്പ, മനിയേരി കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.