മുണ്ടക്കയം: കൃഷിയിടങ്ങൾക്കും കർഷകർക്കും നേരേയുണ്ടാകുന്ന വന്യമൃഗങ്ങളുടെ കടന്നുകയറ്റം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ കർഷകസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകപക്ഷ ഇടപെടലുകളിൽ കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചടങ്ങിൽ കർഷകപ്രതിഭകളെ അദ്ദേഹം ആദരിച്ചു.
ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ പവ്വത്ത് അധ്യക്ഷത വഹിച്ചു. കണ്ണിമല സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജേക്കബ് പുറ്റനാനിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, ഗ്രാമപഞ്ചായത്തംഗം ബിൻസി മാനുവൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചൻ പ്ലാക്കാട്ട്, ക്ലബ് സെക്രട്ടറി സാബു തോമസ് തകടിയേൽ, ജൂബിച്ചൻ ആന്റണി, എ.ജെ. അലക്സ് റോയ്, വി.ആർ. സുകുമാരൻ, ടി.എസ്. മോഹൻദാസ്, ലൂയിസ് തോമസ്, കെ.എൻ. ഷിബു, എം.ജി. തോമസ്, ക്രിസ്റ്റോ ജോൺ, ടി.വി. തോമസ്, തോമസ് ഫിലിപ്പ്, ഇന്റു മേഴ്സൺ, ജയിംസ് മാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാർഷിക പഠന പരിപാടികൾക്ക് വി.സി. സെബാസ്റ്റ്യൻ നേതൃത്വം നൽകി. ജിൻസ് വേലനിലം ജൈവവളക്കിറ്റുകളും ജൂബിച്ചൻ ആന്റണി പച്ചക്കറി തൈകളും കർഷകർക്ക് വിതരണം ചെയ്തു.