ആ​വേ​ശ​ത്തി​ര​യി​ള​ക്കി ച​ങ്ങ​നാ​ശേ​രി ബോ​ട്ട്ക്ല​ബ് ഫാ​ന്‍സ് ടീം ​മെ​ഗാ​സം​ഗ​മം
Monday, August 11, 2025 7:22 AM IST
ച​ങ്ങ​നാ​ശേ​രി: നെ​ഹ്‌​റു​ട്രോ​ഫി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ബോ​ട്ട്ക്ല​ബി​ന് പി​ന്തു​ണ​യേ​കാ​ന്‍ ച​ങ്ങ​നാ​ശേ​രി ബോ​ട്ട്ക്ല​ബ് ഫാ​ന്‍സ് ടീം ​മെ​ഗാ മീ​റ്റ് മീ​ഡി​യ​വി​ല്ലേ​ജി​ല്‍ സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ഫാ​ന്‍സ് ടീ​മം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​ഷ്യാ​നെ​റ്റ് സീ​നി​യ​ര്‍ റി​പ്പോ​ര്‍ട്ട​റും ഈ ​വ​ര്‍ഷ​ത്തെ നെ​ഹ്‌​റു​ട്രോ​ഫി മാ​ധ്യ​മ അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ ബി​ദി​ന്‍ എം. ​ദാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മീ​ഡി​യാ​വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍, മീ​ഡി​യ വി​ല്ലേ​ജ് ബ​ര്‍സാ​ര്‍ ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം, ബോ​ട്ട് ക്ല​ബ് ക്യാ​പ്റ്റ​ന്‍ സ​ണ്ണി ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക ജേ​ഴ്‌​സി ലോ​ഞ്ചിം​ഗും സം​ഭാ​വ​ന കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​ന​വും ബോ​ട്ട്ക്ല​ബി​ന്‍റെ തീം ​സോം​ഗ് പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു.