ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം
Sunday, August 10, 2025 11:33 PM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴാ​മ​ത് ഓ​ൾ കേ​ര​ള സ്റ്റു​ഡ​ന്‍റ്​സ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നു. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, സ്റ്റേ​റ്റ് സി​ല​ബ​സി​ലു​ള്ള അ​മ്പ​തോ​ളം സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി നാ​നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും പ​ള്ളി​ക്ക​ത്തോ​ട് അ​ര​വി​ന്ദ വി​ദ്യാ​മ​ന്ദി​ർ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജി നി​ക്കോ​ളാ​സ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെം ​തോ​മ​സ്, സ്വ​പ്ന റോ​യ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് നാ​ല​ന്ന​ടി​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റ​ണി കു​രു​വി​ള, ചെ​സ് മാ​സ്റ്റ​ർ ഷൈ​ജു ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.