ക്രൈ​സ്ത​വ വി​ശ്വാ​സം പീ​ഡ​ന​ങ്ങ​ളി​ല്‍ ത​ള​രി​ല്ല: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍
Monday, August 11, 2025 7:22 AM IST
ച​ങ്ങ​നാ​ശേ​രി: പീ​ഡ​ന​ങ്ങ​ളി​ല്‍ ത​ള​രു​ന്ന​ത​ല്ല വ​ള​രു​ന്ന​താ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ന്നു​വ​ന്ന മ​രി​യ​ന്‍ ക​ണ്‍വ​ന്‍ഷ​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്.

വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ന്ന​തി​ലാ​ണ് ക്രി​സ്ത്യാ​നി സ​ഹ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു. വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.