വെ​യ​ര്‍ഹൗ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, August 11, 2025 7:10 AM IST
പാ​മ്പാ​ടി: വെ​യ​ര്‍ഹൗ​സ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യും ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​-ഓപ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റും പാ​മ്പാ​ടി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി ക​ര്‍ഷ​ക​ര്‍ക്കാ​യി വെ​യ​ര്‍ഹൗ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

കാ​ര്‍ഷി​കോത്പ​ന്ന​ങ്ങ​ള്‍ വെ​യ​ര്‍ഹൗ​സി​ല്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും അ​തു​വ​ഴി ഉ​ണ്ടാ​കു​ന്ന നേ​ട്ട​ങ്ങ​ളും ക്ലാ​സി​ല്‍ വി​ശ​ദീ​ക​രി​ച്ചു. മ​ന്‍സൂ​ര്‍ ഐ​സി​എം ഫാ​ക്ക​ല്‍റ്റി ഡോ.​ആ​ര്‍. ര​ശ്മി, ഐ​സി​എം കോ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് അ​നി​ല പി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു. പങ്കെടുത്ത മു​ഴു​വ​ന്‍ ക​ര്‍ഷ​ക​ര്‍ക്കും ത​യ്‌​വാ​ന്‍ പി​ങ്ക് പേ​ര​ത്തൈക​ള്‍ ബാ​ങ്ക് വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജോ ശാ​മു​വ​ല്‍, കെ.​എ​സ്. ഗി​രീ​ഷ് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​എം. വ​ര്‍ഗീ​സ്, കെ.​വി. തോ​മ​സ്, കെ.​കെ. ത​ങ്ക​പ്പ​ന്‍, കെ.​വൈ. ചാ​ക്കോ, ശ്രീ​ക​ല ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.