സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക സ്ഥാ​പ​ന​ത്തി​ന്‍റെ ദ്വി​ശ​ദാ​ബ്ദി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പ്രൗ​ഢോ​ജ്വ​ല സ​മാ​പ​നം
Sunday, August 10, 2025 11:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക സ്ഥാ​പ​ന​ത്തി​ന്‍റെ ദ്വി​ശ​ദാ​ബ്ദി ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം പ്രൗ​ഢോ​ജ്വ​ല​മാ​യി. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ളാ​ണ്.

രാ​വി​ലെ ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്നു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാഫേ​ല്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

1825 ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് വി​ശു​ദ്ധ ദു​മ്മി​നി​ങ്കോ​സി​ന്‍റെ (വി​ശു​ദ്ധ ഡൊ​മി​നി​ക്) നാ​മ​ത്തി​ൽ പു​ത്ത​ന്‍​പ​ള്ളി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പ​ള്ളി സ്ഥാ​പി​ച്ച​ത്. ക​ത്തീ​ഡ്ര​ലി​ന്‍റെ ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യ വി​ളം​ബ​ര റാ​ലി​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

സാം​സ്കാ​രി​ക സ​മ്മേ​ള​നം, ക​ത്തീ​ഡ്ര​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​ട​വ​ക​ക​ളു​ടെ സം​ഗ​മം, കു​ടും​ബ സം​ഗ​മം, ഇ​ട​വ​ക​യി​ലെ കൂ​ട്ടാ​യ്മ​ക​ളു​ടെ സം​ഗ​മം, കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളു​ടെ സം​ഗ​മം, പ്രാ​ർ​ഥ​നാ​ദി​നം, വൈ​ദി​ക-​സ​ന്യ​സ്ത സം​ഗ​മം തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നി​രു​ന്നു.