അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം യു​വ​ജ​ന​ദി​നാ​ഘോ​ഷം റി​വൈ​വ് -2കെ25
Monday, August 11, 2025 7:22 AM IST
നെ​ടും​കു​ന്നം: യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ യു​വ​ജ​ന​ദി​നാ​ഘോ​ഷം റി​വൈ​വ് -2കെ25 ​നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍സ് ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​ല്‍ഫോ​ന്‍സ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ അ​തി​രൂ​പ​ത മ്യൂ​സി​ക് ബാ​ന്‍ഡ് റൂ​ഹ ബാ​ന്‍ഡ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​വി​യോ മാ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ല്‍ക്ക​ളം, ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് കൈ​ത​പ്പ​റ​മ്പി​ല്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് നോ​യ​ല്‍ പ്രേം​സ​ണ്‍,

ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട്, അ​തി​രൂ​പ​ത ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് വ​ര്‍ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക്രി​സ്റ്റി കെ. ​കു​ഞ്ഞു​മോ​ന്‍, ട്ര​ഷ​റ​ര്‍ അ​ല​ക്‌​സ് മ​ഞ്ഞു​മേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.