എ​ൺ​പ​ത് പി​ന്നി​ട്ട മാ​താ​പി​താ​ക്ക​ള്‍​ക്ക് ആ​ദ​ര​വു​മാ​യി എ​കെ​സി​സി ച​ക്കാ​മ്പു​ഴ യൂ​ണി​റ്റ്
Sunday, August 10, 2025 11:33 PM IST
ച​ക്കാ​മ്പു​ഴ: ച​ക്കാ​മ്പു​ഴ ഇ​ട​വ​ക​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​സ്തു​ല സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ 80 പി​ന്നി​ട്ട എ​ണ്‍​പ​തി​ല്‍​പ​രം മാ​താ​പി​താ​ക്ക​ള്‍​ക്ക് ആ​ദ​ര​വൊ​രു​ക്കി എ​കെ​സി​സി ച​ക്കാ​മ്പു​ഴ യൂ​ണി​റ്റ് സു​കൃ​ത​പ​ഥം എ​ല്‍​ഡേ​ഴ്‌​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യും സ്‌​നേ​ഹ​വി​രു​ന്നും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. ഫോ​ട്ടോ പ​തി​പ്പി​ച്ച സ്മാ​ര​ക ഫ​ല​ക​വും ഉ​ത്ത​രീ​യ​വും സ​മ്മാ​ന​മാ​യി ന​ല്‍​കി​യാ​ണ് മാ​താ​പി​താ​ക്ക​ളെ യാ​ത്ര​യാ​ക്കി​യ​ത്.

വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ട്ട​ത്തേ​ല്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​മാ​ത്യു മു​തു​പ്ലാ​ക്ക​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കു​രി​ശും​മൂ​ട്ടി​ല്‍, കി​ന്‍​ഫ്ര ഫി​ലിം ആ​ന്‍​ഡ് വീ​ഡി​യോ പാ​ര്‍​ക്ക് ചെ​യ​ര്‍​മാ​ന്‍ ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ന്‍ ക​ള​രി​ക്ക​ല്‍, പി.ജെ. മാ​ത്യു പാ​ല​ത്താ​നം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.