അ​ന്ന​മോ​ള്‍​ക്ക് സ്‌​കൂ​ളും നാ​ടും ഇ​ന്ന് അ​ന്ത്യ​യാ​ത്ര​യേ​കും
Sunday, August 10, 2025 11:33 PM IST
പാ​ലാ: ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി അ​ന്ന​മോ​ള്‍ ഇ​ന്ന് അ​വ​സാ​ന​മാ​യി സ്‌​കൂ​ളി​ലെ​ത്തും. നൂ​റു​ക​ണ​ക്കി​ന് പ​നി​നീ​ര്‍ പു​ഷ്പ​ങ്ങ​ള്‍​കൊ​ണ്ട് പ്രി​യ​പ്പെ​ട്ട സ​ഹ​പാ​ഠി​ക​ള്‍ കു​ഞ്ഞു​മാ​ലാ​ഖ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും.

മു​ണ്ടാ​ങ്ക​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പാ​ലാ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ല്ല​പ്പാ​റ പാ​ല​ക്കു​ഴ​ക്കു​ന്നി​ല്‍ സു​നി​ലി​ന്‍റെ മ​ക​ള്‍ അ​ന്ന​മോ​ളു​ടെ ഭൗ​തി​ക​ശ​രീ​രം ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ സ്‌​കൂ​ളി​ലെ​ത്തി​ക്കും. ത​ങ്ങ​ളു​ടെ പ്രി​യ കൂ​ട്ടു​കാ​രി​യു​ടെ വേ​ര്‍​പാ​ട് സ​ഹ​പാ​ഠി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാണ്. അ​ന്ന​മോ​ള്‍​ക്ക് അ​ന്ത്യ​യാ​ത്ര ന​ല്‍​കാ​ന്‍ സ്‌​കൂ​ളി​ല്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും രക്ഷാക​ര്‍​ത്താ​ക്ക​ളും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കും.

സ്‌​കൂ​ളി​ലെ ച​ട​ങ്ങു​ക​ള്‍​ക്കു ശേ​ഷം 9.30ഓ​ടെ മൃ​ത​ദേ​ഹം അ​ല്ല​പ്പാ​റ​യി​ലു​ള്ള വ​സ​തി​യി​ലും തു​ട​ര്‍​ന്ന് 11 മു​ത​ല്‍ പ്ര​വി​ത്താ​നം സെന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ 12ന് ​പ​ള്ളി​യി​ല്‍ ന​ട​ക്കും.