ഡിആർഡിഒയ്ക്ക് കീഴിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എനർജി റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ 6 ഒഴിവും കെമിസ്ട്രിയിൽ ഒരൊഴിവുമുണ്ട്.
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്/ മെക്കാനിക്കൽ എൻജിനിയറിംഗ്/ കെമിക്കൽ എൻജിനിയറിഗ്/ സമാനവിഷയങ്ങളിൽ ബിഇ/ ബിടെക്കും നെറ്റ്/ ഗേറ്റും. അല്ലെ ങ്കിൽ എംഇ/ എംടെക്. അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദവും നെറ്റ്/ തത്തുല്യവും.
സ്റ്റൈപെൻഡ്: 37,000 രൂപയും എച്ച്ആർഎയും. പ്രായം 28 കവിയരുത്. എസ്സി-എസ്ടി വിഭാഗ ക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസിക്കാർക്ക് മൂന്നു വർഷത്തെയും വയസിളവ് ലഭിക്കും. അഭിമുഖ തീയതി: സെപ്റ്റംബർ 25.
അപേക്ഷ: വിശദവിവരങ്ങളും അപേക്ഷാഫോമും https://drdo gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇ-മെയിൽ/ തപാൽ മുഖേന അപേക്ഷിക്കണം.
അവസാന തീയതി സെപ്റ്റംബർ 6. WEBSITE: https://drdo gov.in