തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (LPSC) 93 അപ്രന്റിസ് ഒഴിവുണ്ട്.
ഗ്രാജുവേറ്റ് അപ്രന്റിസ്: കാലാവധി: ഒരുവർഷം, ഒഴിവ്: 37, വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കൽ-20, ഇലക്ട്രിക്കൽ-4, ഇലക്ട്രോണിക്സ്-4 കെമിക്കൽ-1, സിവിൽ-3, കംപ്യൂട്ടർ സയൻസ്- 4, ഇൻസ്ട്രുമെന്റേഷൻ-1. സ്റ്റൈപ്ലൻഡ്: 9000 രൂപ, യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് 65 ശതമാനം/ 6.84 സിജിപിഎ ഗ്രേഡോടെ എൻജിനിയറിംഗ് ബിരുദം (4/3 വർഷം).
ടെക്നീഷൻ അപ്രന്റിസ്: കാലാവധി: ഒരുവർഷം, ഒഴിവ്: 56, വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കൽ -34. ഇലക്ട്രിക്കൽ-5, ഇലക്ട്രോണിക്സ് -7, കെമിക്കൽ-1, കംപ്യൂട്ടർ സയൻസ്-3, സിവിൽ-4, ഓട്ടോമൊബൈൽ-2, സ്റ്റൈപ്പൻഡ്: 8000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ സ്റ്റേറ്റ് ടെക്നിക്കൽ എജുക്കേഷൻ ബോർഡിന്റെ എൻജിനിയറിംഗ് ഡിപ്ലോമ.
പ്രായം: ഗ്രാജുവേറ്റ് അപ്രന്റിസിന് 28 വയസും ടെക്നീഷൻ അപ്രന്റിസിന് 35 വയസുമാണ് ഉയർന്ന പ്രായപരിധി (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്). 2020ലോ അതിനുശേഷമോ കോഴ്സ് വിജയിച്ചവർക്കാണ് അർഹത. നേരത്തേയോ നിലവിലോ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ അർഹരല്ല.
വാക് ഇൻ ഇന്റർവ്യൂ സ്ഥലം: എൽപിഎസ്സി പവലിയൻ, ഗവ. വനിതാ പോളിടെക്നിക് കോളജ്, കളമശേരി, തീയതി: ഓഗസ്റ്റ് 31 (സമയം 09.30 AM- 05.00 PM).