SBI: 122 ഓഫീസർ
Wednesday, September 24, 2025 5:22 PM IST
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ 122 ഒഴിവ്. ജോലിപരിചയമു ള്ളവർക്കാണ് അവസരം. ഒക്ടോബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഒഴിവ്. ക്രെഡിറ്റ് അനലിസ്റ്റ് (63 ഒഴിവ്), പ്രോഡക്ട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം (34 ഒഴിവ്) വിഭാഗങ്ങളിലാണു മാനേജർ അവസരം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ3 വിഭാഗം തസ്തികയാണ്. പ്രോഡക്ട്സ്ഡിജിറ്റൽ പ്ലാറ്റ്ഫോം (25 ഒഴിവ്) വിഭാഗത്തിലാണു ഡെപ്യൂട്ടി മാനേജർ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2 വിഭാഗം തസ്തികയാണിത്.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in