റെയിൽവേ: കായികതാരങ്ങൾക്ക് 117 ഒഴിവ്
Wednesday, September 24, 2025 5:24 PM IST
സതേൺ റെയിൽവേ: 67 ഒഴിവ്
ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയ്ക്കു കീഴിൽ സ്പോർട്സ് ക്വോട്ടയിൽ കായികതാരങ്ങൾക്ക് 67 ഒഴിവ്. ഒക്ടോബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള കായിക ഇനങ്ങൾ: അത്ലറ്റിക്സ്, ബോക്സിംഗ്, ക്രിക്കറ്റ്, ടെന്നീസ്, ബാസ്്കറ്റ് ബോൾ, ഗോൾഫ്, സ്വിമ്മിംഗ്, ഫുട്ബോൾ, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്.
യോഗ്യത: കുറഞ്ഞതു പത്താം ക്ലാസ് ജയം. സ്പോർട്ട്സ് യോഗ്യതകൾക്കു വെബ്സൈറ്റ് കാണുക. പ്രായം: 1825. ശമ്പളം: 1800029,200. www.rrcmas.in
ഈസ്റ്റേൺ റെയിൽവേ: 50 ഒഴിവ്
കോൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേയ്ക്കു കീഴിൽ സ്പോർട്ട്സ് ക്വാട്ടയിൽ കായികതാരങ്ങൾക്ക് 50 ഒഴിവ്. ഗ്രൂപ് സി, ഡി തസ്തികകളിലാണ് അവസരം. ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള കായിക ഇനങ്ങൾ: ആർച്ചറി, ഫുട്ബോൾ, അത്ലറ്റിക്സ്, സ്വിമ്മിംഗ്, ടേബിൾ ടെന്നീസ്, ഹോക്കി, ബാഡ്മിന്റൻ, കബഡി, ബാസ്ക്കറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ്.
യോഗ്യത: കുറഞ്ഞതു പത്താം ക്ലാസ് ജയം. സ്പോർട്സ് യോഗ്യതകൾക്കു വെബ്സൈറ്റ് കാണുക. പ്രായം: 1825. ശമ്പളം: 520020,200. www.rrcer.orgh