ഡൽഹിയിൽ 1180 അസി. ടീച്ചർ
Wednesday, September 24, 2025 5:34 PM IST
ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ, മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ1180 അസിസ്റ്റന്റ് ടീച്ചർ (പ്രൈ മറി)ഒഴിവ്. ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: 50% മാർക്കോടെ പ്ലസ് ടു/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ്ടു, 4 വർഷ ബാച്ച്ലർ ഓഫ് എലമെന്ററി എജ്യുക്കേഷൻ അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ. സിടെറ്റ് യോഗ്യത വേണം.
സെക്കൻഡറി തലത്തിൽ ഹിന്ദി/ ഉറുദു/ പഞ്ചാബി/ ഇംഗ്ലീഷ് പഠിച്ചിരിക്കണം. (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്കു മാർക്കിൽ 5% ഇളവ്). പ്രായം: 30 കവിയരുത്. ശമ്പളം: 35,4001,12,400.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ മുഖേന. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം. ഫീസ്: 100 രൂപ. എസ്ബിഐ ഇപേ മുഖേന ഫീസടയ്ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in