ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ
Wednesday, November 29, 2023 9:52 AM IST
സൂപ്പർ ഹിറ്റ് ചിത്രം മാർക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരാകുന്നു. ഡിസംബർ 15ന് ഇരുവരും വിവാഹിതരാകുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും വിവാഹിതരാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല.
2015ൽ തൃഷ ഇല്ല്യാന നയൻതാര എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ആദിക് പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി വൻ വിജയമായി മാറുകയും ചെയ്തു. നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ ആദിക് അഭിനയിച്ചിട്ടുമുണ്ട്.