നാട്ടുനാട്ടുവിന് ചുവടുവച്ച് മോഹൻലാലും ഭാര്യ സുചിത്രയും; വീഡിയോ
Thursday, February 16, 2023 10:54 AM IST
ഭാര്യയ്ക്കൊപ്പം ചുവടുകൾ വച്ച് മനോഹരമായി നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോയാണ് ഇപ്പോൾ ഫാൻ പേജുകളിലടക്കം വൈറലാകുന്നത്. ആർആർആറിലെ നാട്ടു നാട്ടു എന്ന പാട്ടിന് വളരെ സുന്ദരമായാണ് അദ്ദേഹം ചുവടുകൾ വയ്ക്കുന്നത്. ഒപ്പം ഭാര്യ സുചിത്രയുമുണ്ട്.
ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹചടങ്ങിലായിരുന്നു താരത്തിന്റെ തകർപ്പൻ ഡാൻസ്. സദസിനെ ഇളക്കി മറിച്ച മോഹൻലാലിന്റെയും സുചിത്രയുടെയും ഡാൻസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
എലോണ്‍ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ മോഹൻലാൽ ചിത്രം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. അതിനൊപ്പം തന്നെ 28 വര്‍ഷത്തിനു ശേഷം ഭദ്രന് സംവിധാനം ചെയ്ത സ്ഫടികവും റി റിലീസിനെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.