പു​തി​യ ഫീ​ച്ച​റു​ക​ളു​മാ​യി വാ​ട്സ് ആ​പ്പ്; അം​ഗ​ങ്ങ​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ഇ​നി അ​ഡ്മി​നു നീ​ക്കാം
പു​തി​യ ഫീ​ച്ച​റു​ക​ളു​മാ​യി വാ​ട്സ് ആ​പ്പ്; അം​ഗ​ങ്ങ​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ഇ​നി അ​ഡ്മി​നു നീ​ക്കാം
Tuesday, May 10, 2022 4:57 PM IST
ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന നി​ര​വ​ധി ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മെ​റ്റാ ക​ന്പ​നി​യു​ടെ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ് ആ​പ്പ്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ന് നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഫീ​ച്ച​റാ​ണ് ഇ​തി​ലേ​റ്റ​വും ശ്ര​ദ്ധേ​യം. ഇ​തോ​ടെ ഗ്രൂ​പ്പു​ക​ളി​ൽ വ​രു​ന്ന അ​ശ്ലീ​ല​മൊ, യോ​ജി​ക്കാ​ത്ത​തൊ ആ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​ഡ്മി​ന് അ​യ​ച്ച ആ​ളി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്നെ ഒ​ഴി​വാ​ക്കാ​നാ​കും.

ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ബ​ലം ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നും വാ​ട്സ് ആ​പ്പ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. നി​ല​വി​ൽ 256 പേ​രെ​യാ​ണ് ഒ​രു ഗ്രൂ​പ്പി​ൽ ചേ​ർ​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഇ​ത് 512 ആ​യി ഉ​യ​ർ​ത്താ​നാ​ണ് ക​ന്പ​നി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തോ​ടെ വ​ലി​യ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​റ്റും ഒ​റ്റ ഗ്രൂ​പ്പി​ൽ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ മൊ​ത്തം കോ​ർ​ത്തി​ണ​ക്കാ​ൻ ക​ഴി​യും.


ഇ​നി ര​ണ്ട് ജി​ബി വ​രെ വ​ലു​പ്പ​മു​ള്ള ഫ​യ​ലു​ക​ൾ ഒ​റ്റ​ത്ത​വ​ണ​യാ​യി വാ​ട്സ് ആ​പ്പി​ലൂ​ടെ അ​യ്ക്കാ​ൻ ക​ഴി​യും. നി​ല​വി​ൽ 100 മെ​ഗാ ബൈ​റ്റ് വ​രെ​യു​ള്ള ഫ​യ​ലു​ക​ളാ​ണ് വാ​ട്സ് ആ​പ്പി​ൽ അ​യ​യ്ക്കാ​ൻ ക​ഴി​യു​ന്ന​ത്.

ഇ​നി മു​ത​ൽ ഒ​രേ സ​മ​യം 32 പേ​രെ വ​രെ വോ​യി​സ് കോ​ളി​ൽ ചേ​ർ​ക്കാ​ൻ ക​ഴി​യും. ഇ​പ്പോ​ൾ എ​ട്ടു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഒ​രു​മി​ച്ച് സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. 32 പേ​രി​ൽ കൂ​ടു​ത​ലു​ള്ള കോ​ളു​ക​ൾ​ക്ക് നി​ല​വി​ലു​ള്ള ഗ്രൂ​പ്പ്കോ​ൾ സം​വി​ധാ​നം ത​ന്നെ ഉ​പ​യോ​ഗി​ക്കാം.

ഐ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വോ​യി​സ് നോ​ട്ട് റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത് ഇ​ട​യ്ക്കു​വ​ച്ച് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്താ​നും പി​ന്നീ​ട​ത് അ​യ​യ്ക്കും മു​ന്പ് ഒ​ന്നു​കൂ​ടി കേ​ൾ​ക്കാ​നും സാ​ധി​ക്കു​ന്ന ഫീ​ച്ച​ർ അ​ടു​ത്തി​ടെ വാ​ട്സ് ആ​പ്പ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. വൈ​കാ​തെ ത​ന്നെ ഇ​ൻ​ആ​പ്പ് ചാ​റ്റ് സൗ​ക​ര്യ​വും അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് വാ​ട്സ് ആ​പ്പ്.