യുട്യൂബ് ഷോര്‍ട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു
Monday, October 7, 2024 12:43 PM IST
യുട്യൂബ് ഷോര്‍ട്സില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് യുട്യൂബ്. ഒക്ടോബര്‍ 15 മുതല്‍ മൂന്നു മിനിറ്റ് വരെ വീഡിയോ റിക്കോര്‍ഡ് ചെയ്യാന്‍ ക്രിയേറ്റര്‍മാര്‍ക്ക് കഴിയും.
യുട്യൂബ് ഷോര്‍ട്സ്, ഇന്‍സ്റ്റാഗ്രാം റീല്‍സിന്റെ ആള്‍ട്ടര്‍നേറ്റീവ് ആയി 2020ല്‍ ആണ് വീണ്ടും ലോഞ്ച് ചെയ്തത്. അന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് 60 സെക്കന്‍ഡ് വരെ വീഡിയോ മാത്രമേ റിക്കോര്‍ഡ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു.
ചതുര ആകൃതിയിലോ ഉയരത്തിലോ ഉള്ള വീഡിയോകള്‍ക്ക് പുതിയ മാറ്റം ബാധകമാണ് എന്നും ഒക്ടോബര്‍ 15ന് മുമ്പ് അപ്ലോഡ് ചെയ്യുന്ന വീഡിയോകളെ ബാധിക്കില്ലെന്നും ബ്ലോഗ് പോസ്റ്റില്‍ കമ്പനി പറയുന്നു.
"ഷോ ഫ്യുവര്‍ ഷോര്‍ട്സ്' ഓപ്ഷന് ഉപയോഗിച്ച് ഷോര്‍ട്സ് കസ്റ്റമൈസ് ചെയ്യാനും കഴിയും. ഹോം ഫീഡിലെ ഏത് ഷോര്‍ട്സ് ഗ്രിഡിന്റെയും മുകളില്‍ വലത് വശത്തുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഈ സെറ്റിംഗ്സ് തെരഞ്ഞെടുക്കാനാകും.
ഇതോടെ, ഹോം ഫീഡില്‍ നിങ്ങള്‍ക്ക് കുറച്ച് ഷോര്‍ട്സ് മാത്രമേ ലഭിക്കൂ.