ലാവ പുതിയ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു
Wednesday, May 7, 2025 11:34 AM IST
ലാവ പുതിയ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലാവ യുവ സ്റ്റാര്‍ 2 എന്ന് വിളിക്കപ്പെടുന്ന ഈ സ്മാര്‍ട്ട്ഫോണിന് പിന്നില്‍ രണ്ട് കാമറകളുണ്ട്. ഒക്ടാ-കോര്‍ യുണിസോക് പ്രൊസസറാണ് ഫോണിനുള്ളത്.
ആന്‍ഡ്രോയ്ഡ് 14 "ഗോ' ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് എത്തുന്നത്. 6.75 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സൈഡ്-ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, അനോണിമസ് കോള്‍ റിക്കാര്‍ഡിംഗ് തുടങ്ങിയ ഫീച്ചറുകളുണ്ട്.
13 എംപി എഐ ഡ്യുവല്‍ റിയര്‍ കാമറ, സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 5 എംപി മുന്‍ കാമറ നല്കിയിരിക്കുന്നു. 5000 എംഎഎച്ചിന്റെ ബാറ്ററിക്ക് 10 വാട്സ് ചാര്‍ജിംഗ് സപ്പോര്‍ട്ടും ടൈപ്പ്-സി പോര്‍ട്ടും നല്കിയിരിക്കുന്നു.
ഫോണിന്റെ പിന് പാനല്‍ ഐഫോണ്‍ 16ന്റേതിന് സമാനമാണ്. ലാവ യുവ സ്റ്റാര്‍ 2 4 ജിബി റാമും 64 ജിബി സ്റ്റോറേജും നല്കിയിരിക്കുന്നു. റേഡിയന്റ് ബ്ലാക്ക്, സ്പാര്‍ക്കിംഗ് ഐവറി എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. വില വെറും 6,499 രൂപ മാത്രമാണ്.