വിവരചോർച്ച: ഫേസ്ബുക്കിനു പിഴ 500 കോ​​ടി
വിവരചോർച്ച: ഫേസ്ബുക്കിനു പിഴ 500  കോ​​ടി
Tuesday, July 16, 2019 3:30 PM IST
വാ​​ഷിം​​ഗ്ട​​ൺ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സോ​​ഷ്യ​​ൽ മീ​​ഡി​​യ സ്ഥാ​​പ​​ന​​മാ​​യ ഫേ​​സ്ബു​​ക്കി​​ന് ഭീ​​മ​​ൻ പി​​ഴ. അ​​മേ​​രി​​ക്ക​​ൻ ഫെ​​ഡ​​റ​​ൽ ട്രേ​​ഡ് ക​​മ്മീ​​ഷ​​നാ​​ണ് (എ​​ഫ്ടി​​സി) ടെ​​ക് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ക​​ന്പ​​നി​​ക്കും ല​​ഭി​​ക്കാ​​ത്ത വി​​ധ​​ത്തി​​ലു​​ള്ള പി​​ഴ​​ശി​​ക്ഷ വി​​ധി​​ച്ച​​ത്. ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ വീ​​ഴ്ച​​വ​​രു​​ത്തി​​യ​​തും സ്വ​​കാ​​ര്യ​​താ നി​​ബ​​ന്ധ​​ന​​ക​​ൾ ലം​​ഘി​​ച്ച​​തും മു​​ൻ​​നി​​ർ​​ത്തി 500 കോ​​ടി ഡോ​​ള​​ർ (ഏകദേശം 34,500 കോടി രൂപ) പി​​ഴ ന​​ല്കാ​​നാ​​ണ് നി​​ർ​​ദേ​​ശം. നേ​​ര​​ത്തെ 2012ൽ ​​ഗൂ​​ഗി​​ളി​​ന് 2.2 കോ​​ടി ഡോ​​ള​​ർ പി​​ഴ അ​​ട​​യ്ക്കേ​​ണ്ടി​​വ​​ന്ന​​താ​​ണ് ഇ​​തി​​നു മു​​ന്പി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പി​​ഴ.
ഫേ​​സ്ബു​​ക്കി​​നെ​​തി​​രേ പി​​ഴ ചു​​മ​​ത്താ​​നു​​ള്ള തീ​​രു​​മാ​​നം എ​​ഫ്ടി​​സി വോ​​ട്ടി​​നി​​ട്ടെ​​ന്ന് നേ​​ര​​ത്തെ റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി പി​​ഴ​​യെ അ​​നു​​കൂ​​ലി​​ച്ചെ​​ങ്കി​​ലും ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ എ​​തി​​ർ​​ത്തു. എ​​ങ്കി​​ലും 3-2 വോ​​ട്ടി​​ന് പി​​ഴ​​യി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

സ്വ​​കാ​​ര്യ​​താ നി​​ബ​​ന്ധ​​ന ലം​​ഘി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ എ​​ഫ്ടി​​സി വി​​ധി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പി​​ഴ​​യാ​​ണി​​ത്. പി​​ഴ​​യി​​ൽ തീ​​രു​​മാ​​ന​​മായെ​​ങ്കി​​ലും ജ​​സ്റ്റീ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ അം​​ഗീ​​കാ​​രം​​കൂ​​ടി ല​​ഭി​​ക്ക​​ണം. വി​​ധി​​യി​​ൽ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ലെ​​ങ്കി​​ലും ഫേ​​സ്ബു​​ക്കി​​നു​​മേ​​ൽ ചി​​ല നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.


നി​​ര​​വ​​ധി ക​​ന്പ​​നി​​ക​​ൾ​​ക്ക് 500 കോ​​ടി ഡോ​​ള​​ർ പി​​ഴ എ​​ന്ന​​ത് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് കോ​​ട്ടം വ​​രു​​ത്താ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ വ​​ർ​​ഷം 5600 കോ​​ടി ഡോ​​ള​​ർ വ​​രു​​മാ​​നം നേ​​ടി​​യ ഫേ​​സ്ബു​​ക്കി​​ന് പി​​ഴ​​ത്തു​​ക വ​​ലി​​യ ആ​​ഘാ​​തം വ​​രു​​ത്തി​​ല്ലെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. അ​​തേ​​സ​​മ​​യം, പി​​ഴ ഈ​​ടാ​​ക്കി​​യ​​തു​​കൊ​​ണ്ടൊ​​ന്നും ഫേ​​സ്ബു​​ക്കി​​ന്‍റെ മ​​നോ​​ഭാ​​വ​​ത്തി​​ൽ മാ​​റ്റു​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​വ​​രു​​മു​​ണ്ട്.

2016ലെ ​​അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച കേം​​ബ്രി​​ജ് അ​​ന​​ലി​​റ്റി​​ക്ക ഫേ​​സ്ബു​​ക്ക് ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഹൈ​​ജാ​​ക്ക് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ച്ച​​താ​​ണ് ഫേ​​സ്ബു​​ക്കി​​നെ​​തി​​രേ എ​​ഫ്ടി​​സി അ​​ന്വേ​​ഷ​​ണ​​ത്തി​​നു കാ​​ര​​ണം.

വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ന്ന​​തി​​ൽ 300-500 കോ​​ടി ഡോ​​ള​​ർ പി​​ഴ ശിക്ഷയ്ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ഏ​​പ്രി​​ലി​​ൽ ഫേ​​സ്ബു​​ക്ക് ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്നു.