സൗണ്ട്കോർ ആർ സീരീസ് ഇയർബഡ്സ് വിപണിയിൽ
Friday, August 13, 2021 2:24 PM IST
മുംബൈ: പ്രീമിയം ഓഡിയോ ബ്രാൻഡ് സൗണ്ട്കോർ തങ്ങളുടെ പുതിയ തലമുറ ആർ സീരീസ് ഓഡിയോ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ആർ100 ടിഡബ്ല്യൂഎസ് ഇയർബഡ്സ് ആണ് ഈ നിരയിൽ ആദ്യത്തേത്. പ്രത്യേക ഓഫർ വിലയായ 1799 രൂപയ്ക്ക് ഫ്ളിപ്കാർട്ടിലൂടെ ഇതു വാങ്ങാം.
ഏറ്റവും പുതിയ ഹാൾ സെൻസർ ടെക്നോളജി സഹിതമാണ് ഇയർബഡ്സ് എത്തുന്നത്. 10 എംഎം ഡൈനമിക് ഡ്രൈവറുകളുള്ള ഇതു ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററിയോടെയാണ് എത്തുന്നത്.
മികച്ച ശബ്ദാനുഭവം നൽകുന്ന ഇയർബഡ്സ് കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭിക്കും. വിവിധ മോഡുകളിൽ പ്രവർത്തിപ്പിക്കാം. സൗണ്ട്കോറിന്റെ ആർ500 നെക്ക്ബാൻഡ് ഉടൻ വിപണിയിലെത്തുമെന്നു കന്പനി അറിയിച്ചു.