700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ
Friday, November 26, 2021 4:03 PM IST
മുംബൈ: രാജ്യത്ത് ആദ്യമായി 700 മെഗാഹേർട്സ് സ്പെക്ട്രം ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ.
കോൽക്കത്തയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു നോക്കിയയുടെ സഹകരണത്തോടെയുള്ള 5ജി പരീക്ഷണം.
കിഴക്കൻ ഇന്ത്യയിൽ ആദ്യമായി 5ജി ട്രയൽ നടത്തിയ കന്പനി എന്ന റിക്കാർഡും ഇതോടെ എയർടെല്ലിനു സ്വന്തമായി.