മോട്ടോ ജി 32 സ്മാര്‍ട്ട് ഫോണുകള്‍; ഇന്ത്യയിൽ വിൽപന ചൊവ്വാഴ്ച മുതൽ
മോട്ടോ ജി 32 സ്മാര്‍ട്ട് ഫോണുകള്‍; ഇന്ത്യയിൽ വിൽപന ചൊവ്വാഴ്ച മുതൽ
മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിൽപനയ്ക്ക് എത്തി. മോട്ടോ ജി 32 എന്ന സ്മാര്‍ട്ട് ഫോണാണ് വിപണിയില്‍ എത്തിയിരിക്കുന്നത് . മോട്ടോ ജി32 ചൊവ്വാഴ്ച ഫ്ളിപ്പ്കാര്‍ട്ടില്‍ ആദ്യം വില്‍പനയ്ക്ക് എത്തും. 12,999 രൂപ മുതലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത്.

6.55 ഇഞ്ചിന്‍റെ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 2400 x 1080 പിക്സല്‍ റെസലൂഷനും ഇതിനുണ്ട്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 680 പ്രോസ്സസറുകളിലാണ് മോട്ടോ ജി32 വിപണിയില്‍ എത്തിയിരിക്കുന്നത് .

ആന്‍ഡ്രോയ്ഡ് 12 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജും ഇതിനുണ്ട്.


50എംപി + 8എംപി + 2എംപി ട്രിപ്പിള്‍ പിന്‍ കാമറകളും കൂടാതെ 16 മെഗാപിക്ചലിന്‍റെ സെല്‍ഫി കാമറയുമാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത്. 5000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഇതിനുള്ളത്.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മോട്ടോ ജി32 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,250 രൂപ വരെ കിഴിവ് ലഭിക്കും. മോട്ടോ ജി32 വാങ്ങുന്നവര്‍ക്ക് യഥാക്രമം 4,999 രൂപയ്ക്കും 1,999 രൂപയ്ക്കും ഗൂഗിള്‍ നെസ്റ്റ് ഹബ്, ഗൂഗിള്‍ നെസ്റ്റ് മിനി എന്നിവയും ലഭ്യമാണ്.