ക്രോസ് ബീറ്റ്സ് ഇഗ്നൈറ്റ് എസ്4 മാക്സ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ എത്തി
ക്രോസ് ബീറ്റ്സ് ഇഗ്നൈറ്റ് എസ്4 മാക്സ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ എത്തി
Friday, August 19, 2022 12:56 PM IST
ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു സ്മാര്‍ട്ട് വാച്ച് കൂടി എത്തിയിരിക്കുന്നു. ക്രോസ് ബീറ്റ്സ് ഇഗ്നൈറ്റ് എസ്4 മാക്സ് എന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രത്യേകതകള്‍ നോക്കുകയാണെങ്കില്‍, ഈ സ്മാര്‍ട്ട് വാച്ചുകളുടെ ഡിസ്പ്ലേ എടുത്തു പറയേണ്ട ഒന്നാണ്. 1.99 യുഎച്ച്ഡി ഡിസ്പ്ലേയിലാണ് ഇവ എത്തിയിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ബ്ലൂടൂത്ത് കോളിംഗ് സ്മാര്‍ട്ട് വാച്ച് ആണിത്.

അതുപോലെ തന്നെ എസ്പിഒ2,സ്പോര്‍ട്സ് മോഡുകള്‍ അടക്കമുള്ള ഓപ്ഷനുകള്‍ ഈ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭിക്കുന്നതാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയില്‍ ഈ സ്മാര്‍ട്ട് വാച്ചുകള്‍ സപ്പോര്‍ട്ട് ആകുന്നതാണ്.

മിസ്റ്റിക് നീലനിറത്തിലും കണ്‍മഷിയുടെ കറുപ്പ് നിറത്തിലുമാണ് ക്രോസ് ബീറ്റ്സ് ഇഗ്നൈറ്റ് എസ്4 മാക്സ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 3,999 രൂപയാണ് ഈ സ്മാര്‍ട്ട് വാച്ചിന്‍റെ വിപണി വില വരുന്നത്.