ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍
ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍
Thursday, August 25, 2022 4:30 PM IST
ഇന്‍ഫിനിക്സിന്‍റെ പുതിയ സ്മാര്‍ട്ട് ഫോണായ ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി 26ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. നിലവില്‍ ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി സ്മാര്‍ട്ട് ഫോണുകളുടെ 5ജി എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്നതാണ്.

ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി ഫോണിന്‍റെ ഡിസ്പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 6.7 ഇഞ്ചിന്‍റെ എച്ച്ഡി +എഎംഒ ലെഡ് ഡിസ്പ്ലേയാണുള്ളത്. 2400 x 1080 പിക്ചല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട്.

ഈ ഫോണുകള്‍ ഒക്ടാ -കോര്‍ മീഡിയ ടെക് ഡൈമെന്‍സിറ്റി 810 പ്രോസസ്സറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. മാത്രമല്ല ആന്‍ഡ്രോയ്ഡ് 12 ലാണ് ഇവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

108 എംപിയുടെ പിന്‍കാമറയാണ് ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജിയ്ക്കുള്ളത്. കൂടാതെ രണ്ട് എംപിയുടെ ഡെപ്ത്തും രണ്ട് എംപിയുടെ മാക്രോയും ഉള്ള രണ്ട് പിന്‍ കാമറ കൂടി ഇതിനുണ്ട്. 16 എംപിയുടെ സെല്‍ഫി കാമറയും ഈ ഫോണിനുണ്ട്.


ബാറ്ററിയിലേക്ക് വരുകയാണെങ്കില്‍ 5000 എംഎഎച്ചിന്‍റെ ബാറ്ററി കരുത്താണ് ഈ ഫോണിനുള്ളത്. ആന്തരിക സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ രണ്ട് ടിബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കും.

17,999 രൂപ മുതലാണ് 5ജി എഡിഷന്‍റെ വില ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ 4ജി എഡിഷനുകള്‍ 15,000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കും എന്നാണ് കരുതുന്നത്.