അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ൽ അ​ഗ​തി​ദി​നം ആ​ഘോ​ഷി​ച്ച് കെ​സി​വൈ​എം
Thursday, September 22, 2022 11:52 PM IST
കാ​ഞ്ഞ​ങ്ങാ​ട് : കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ അ​ഗ​തി ദി​നാ​ഘോ​ഷം "സ്നേ​ഹ​സ്പ​ർ​ശം' പ​ന​ത്ത​ടി ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ൽ ന​ട​ന്നു. അ​ഗ​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കു​ക​യും ചെ​യ്തു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ന​ത്ത​ടി ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ബി​ൻ കൊ​ട്ടാ​ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ത്ത​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​മ​ൽ ആ​ന്‍റ​ണി, കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജീ​വ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ സാ​ബു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജു മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. അ​തി​രൂ​പ​ത ട്ര​ഷ​റ​ർ ജോ​യ​ൽ, സെ​ക്ര​ട്ട​റി സ്നേ​ഹ എ​ന്നി​വ​രും പ​ന​ത്ത​ടി, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ്, വെ​ള്ള​രി​ക്കു​ണ്ട്, എ​ടൂ​ർ ഫൊ​റോ​ന​ക​ളി​ലെ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രും ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.