വ​യോ​ധി​ക​നെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, September 23, 2022 12:59 AM IST
ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം കൂ​ത്താ​ട്ട് പു​ഴ​യി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​പ്പം ക​പ്പ​ണ​ത​ട്ടി​ലെ എ.​പി. വി​ജ​യ​നെ (63) യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് വി​ജ​യ​നെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​രാ​ണ് പു​ഴ​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും അ​ഴു​കി​യ​നി​ല​യി​ലാ​ണ്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഷ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യ ടൈ​ല​റിം​ഗ് ഷോ​പ്പി​ന്‍റെ സ്റ്റി​ക്ക​റി​ൽ​നി​ന്നു ല​ഭി​ച്ച സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ളെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കു​പ്പ​ത്തെ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി, ര​മേ​ശ​ൻ, രാ​ജി.