ജ​പ്തി ബോ​ർ​ഡ് വ​യ്ക്കേ​ണ്ട: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി
Sunday, September 25, 2022 12:12 AM IST
ക​ണ്ണൂ​ർ: ജ​പ്തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടി​നു മു​ന്പി​ൽ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ണ​ത ബാ​ങ്കു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ൽ​നൂ​റ്റാ​ണ്ടി​നു മു​ന്പ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ചെ​ണ്ട​കൊ​ട്ടി പ​ര​സ്യം ചെ​യ്യു​മാ​യി​രു​ന്നു. അ​ന്ത​രി​ച്ച മാ​ണി​പ്പാ​റ​യ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഫ​ല​മാ​യി അ​ത് അ​വ​സാ​നി​ച്ചു. അ​തി​ന്‍റെ പു​ന​ര​വ​താ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ബോ​ർ​ഡു​ക​ളെ​ന്നും ഇ​ത് ബാ​ങ്കു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.