ഹോം ​ന​ഴ്‌​സിം​ഗ് പ​രി​ശീ​ല​നം
Saturday, October 1, 2022 12:36 AM IST
പയ്യന്നൂർ: വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ ഹോം ​ന​ഴ്‌​സിം​ഗ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ പയ്യന്നൂർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്നു. പ​ദ്ധ​തി​ക്കാ​യി 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചി​രു​ന്നു. ബ്ലോ​ക്ക് പ​രി​ധി​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ​നി​ത​ക​ൾ​ക്കാ​ണ് മൂ​ന്ന് മാ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കു​ക. അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ, പ്രാ​യ​മാ​യ​വ​രു​ടെ​യും കി​ട​പ്പു​രോ​ഗി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രി​ച​ര​ണം തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശീ​ല​നം. ഇ​തി​നാ​യി മാ​ത​മം​ഗ​ലം മാ​ത്തി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കും. സാ​ന്ത്വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കും. ഹോം ​നേ​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക​ണ്ടും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ക്കും.