പി​താ​വി​നൊ​പ്പം ചി​റ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു
Saturday, October 1, 2022 10:24 PM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ക​ട​മ്പേ​രി​യി​ല്‍ പി​താ​വി​നൊ​പ്പം ചി​റ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. ത​ളി​യിലി​ലെ ജ​യ​കൃ​ഷ്ണ​ൻ-​ജി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​ഐ. ജി​തി​ന്‍ (17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പി​താ​വ് ജ​യ​കൃ​ഷ്ണ​നോ​ടൊ​പ്പം കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ജി​തി​ന്‍ ചി​റ​യി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഉ​ട​ന്‍ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​റു​മാ​ത്തൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ജി​തി​ന്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ടീം ​ലീ​ഡ​ര്‍ കൂ​ടി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍: ജി​തേ​ന്ദ്ര.