ഇരിട്ടി: ഇരിട്ടി അമല ഹോസ്പിറ്റലില്‍ ശ്രീകണ്ഠപുരം സമരിറ്റന്‍ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാന്ത്വനം സൗജന്യ ഡയാലിസിസ് പദ്ധതി സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ഫാ.ബിനു പൈന്പിള്ളില് അധ്യക്ഷത വഹിച്ചു.
അഡ്വ. മാത്യു കുന്നപ്പള്ളി, ഇരിട്ടി സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. സിബി ആനക്കല്ലില്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരന്, നഗരസഭാ വൈസ് ചെയര്മാന് പി.പി. ഉസ്മാന്, കൗണ്‍സിലര്‍ ടി.കെ. ഫസീല, ഇരിട്ടി പുഷ്പാരാം സെന്റര്‍ സുപ്പീരിയര്‍ ഫാ. ജോർജ് നെല്ലുവേലില്‍, തോമസ് വർഗീസ്, ഇബ്രാഹിം മുണ്ടേരി, കെ.ടി. ജോസ്, തോമസ് മാലത്ത്, വി.കെ. ബാബു, റോജസ് സെബാസ്റ്റ്യന്‍, അജയന് പായം, ജെയ്സണ്‍ ജീരകശ്ശേരില്, എം.കെ.യൂനസ്, വി.ഡി. ജോസഫ്, ഇ. സദാനന്ദന്, ശാരദ രവി, നെഫ്രോളജിസ്റ്റ് ഡോ. ടോം ജോസ് കാക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ധനരായവര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യും. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ജനപങ്കാളിത്തത്തോടെ പദ്ധതി വിപുലീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.