എ​ബി​സി പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ കു​ടും​ബ​ശ്രീ​യെ പ​ങ്കാ​ളി​യാ​ക്കാ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Thursday, October 6, 2022 12:35 AM IST
പ​ടി​യൂ​ർ: ആ​നി​മ​ൽ ബെ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ​ബി​സി) പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ കു​ടും​ബ​ശ്രീ​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഊ​ര​ത്തൂ​രി​ൽ ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച എ​ബി​സി കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും നി​ർ​ബ​ന്ധ​മാ​ക്കും. നാ​യ​യെ​യും ഉ​ട​മ​യേ​യും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ജ​ന​കീ​യ​വും കൂ​ട്ടാ​യ​തു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം. വാ​ക്സി​നേ​ഷ​നും എ​ബി​സി​യു​മാ​ണ് അ​തി​നു​ള്ള മാ​ർ​ഗം. ഇ​തി​ന് മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പി​ന്തു​ണ വേ​ണം. തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന രീ​തി പ​ല​യി​ട​ത്തും കാ​ണു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ഇ​ക​ഴ്ത്തി​ക്കാ​ട്ടു​ക​യെ​ന്ന പ്ര​ത്യേ​ക അ​ജ​ൻ​ഡ​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.
തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വ​ള​ർ​ത്തു​നാ​യ്ക്ക​ളെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​ത് അ​നു​വ​ദി​ക്കി​ല്ല. വം​ശ​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കു​ക, വാ​ക്സി​നേ​ഷ​ൻ തു​ട​രു​ക, ഷെ​ൽ​ട്ട​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്ര​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ. ഷെ​ൽ​ട്ട​റി​നെ​തി​രേ പ​ല​യി​ട​ങ്ങ​ളി​ലും അ​നാ​വ​ശ്യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​രു​ന്നു​ണ്ട്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ചാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. കെ. ​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​പി. ശോ​ഭ, വി.​കെ. സു​രേ​ഷ് ബാ​ബു, കെ.​കെ. ര​ത്ന​കു​മാ​രി, ടി. ​സ​ര​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. ശ്രീ​ധ​ര​ൻ, പ​ടി​യൂ​ർ- ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​ജി ര​വീ​ന്ദ്ര​ൻ, മൃ​ഗ​സം​ര​ക്ഷ​ണ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ഡോ. ​ബി. അ​ജി​ത്ത് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഇ.​എ​ൻ. സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.