അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി രാ​ഷ്‌​ട്രീ​യ​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ ന​ന്മ: അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി
Thursday, October 6, 2022 12:38 AM IST
ക​ണ്ണൂ​ർ: ഗു​ണ​കാം​ക്ഷ​യും സ​ദ്സ്വ​ഭാ​വ​വും സ്നേ​ഹ​വും​എ​ല്ലാ​വ​ർ​ക്കും അ​നു​ഭ​വ​വേ​ദ്യ​മാ​ക്കി​യ ന​ന്മ​ക​ളി​ലെ വ്യ​ത്യ​സ്ത​നാ​യി​രു​ന്നു വി.​കെ.​അ​ബ്ദു​ൽ​ഖാ​ദ​ർ മൗ​ല​വി​യെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി.
മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേം​ബ​ർ ഹാ​ളി​ൽ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ​മ​ദാ​നി. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, സി​എം​പി പോ​ളി​റ്റ് ബ്യൂ​റോ മെ​ന്പ​ർ സി.​എ. അ​ജീ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.